തിരൂർ: മുസ്ലിം വിദ്വേഷവും വെറുപ്പും വംശഹത്യാ ശ്രമങ്ങളും രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് കാരവൻ ഞായറാഴ്ച തിരൂരിൽ നടക്കും. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവൻ മേയ് അഞ്ചിന് കാസർകോടാണ് ആരംഭിച്ചത്. തിരൂർ റിങ് റോഡിൽ നടക്കുന്ന സ്വീകരണ പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് സലിം മമ്പാട്, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഡോ. മുഹമ്മദ് നിഷാദ് എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സോളിഡാരിറ്റി ജില്ല സെക്രട്ടറി സാബിഖ് വെട്ടം, ജില്ല സമിതിയംഗങ്ങളായ അബ്ദുന്നാസർ, സാലിഹ് ചേന്നര, സി. അനസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.