മെഡിക്കൽ കോളജിന് സ്ഥലമെടുപ്പ്; പാരിസ്ഥിതികാഘാത പഠനം നടത്തും 5.81 ഏക്കർ ഭൂമിയാണ് സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുക മഞ്ചേരി: ഗവ. മെഡിക്കൽ കോളജിന് സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായി പാരിസ്ഥിതികാഘാത പഠനം നടത്താൻ റവന്യൂ വകുപ്പ് തീരുമാനം. ഇതിനായി സ്വകാര്യ ഏജൻസികളിൽനിന്ന് കലക്ടർ താൽപര്യപത്രം ക്ഷണിച്ചു. 15ഓളം കമ്പനികൾക്കാണ് നോട്ടീസ് അയച്ചത്. തുടർനടപടികൾ ചർച്ച ചെയ്യാൻ ലാൻഡ് അക്വിസിഷൻ വിഭാഗം, സർവേ വിഭാഗം, മെഡിക്കൽ കോളജ് ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്നു. സർവേ വിഭാഗം പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇവർ അതിരുകൾ അടയാളപ്പെടുത്തി ലാൻഡ് അക്വിസിഷൻ വിഭാഗത്തിന് കൈമാറും. ഭൂമി ഏറ്റെടുക്കാനായി 13 കോടി രൂപയും പ്രാരംഭ നടപടികൾക്കായി 50 ലക്ഷവും സർക്കാർ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയോട് ചേർന്ന 5.81 ഏക്കർ ഭൂമിയാണ് സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നത്. ഇതിനെതിരെ ഭൂവുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, വീടുകളുള്ള സ്ഥലം ഒഴിവാക്കിയാകും സ്ഥലമേറ്റെടുക്കുകയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 23/38 മുതല്‍ 25/01 വരെ സര്‍വേ നമ്പറിലുള്ള ഭൂമികൾ ഏറ്റടുക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. 21 സർവേ നമ്പറുകളിലായുള്ള ഭൂമി 32 ഉടമകളുടെ പേരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.