മെഡിക്കൽ കോളജിൽ ഓഡിറ്റിങ്​ വിഭാഗം പരിശോധന; പരാതിക്കെട്ടഴിച്ച് ജീവനക്കാർ

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ഓഡിറ്റിങ്ങിനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് ആശുപത്രി ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് എ.ജി ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. ഓഫിസിലെ ഫയൽ പരിശോധനക്ക് പുറമെ വാർഡുകളിലെയും മറ്റും സൗകര്യങ്ങളും വിലയിരുത്തി. ജീവനക്കാരോടും രോഗികളോടും ഡോക്ടർമാരോടും വിവരങ്ങൾ ആരാഞ്ഞു. ആശുപത്രിയിലെ അസൗകര്യങ്ങൾ ജീവനക്കാർ അക്കമിട്ട് നിരത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇരട്ട ഭരണത്തെ തുടർന്ന് നേരിടുന്ന പ്രയാസങ്ങളും അറിയിച്ചു. മെഡിക്കൽ കോളജാക്കി ഉയർത്തിയിട്ടും സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താത്തതിനാൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജിനു കീഴിൽ നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, അറ്റൻഡുമാർ തുടങ്ങിയവരെ നിയമിച്ചില്ലെന്ന പരാതിയും ജീവനക്കാർ ഉന്നയിച്ചു. സർക്കാർ ഫണ്ട് അനുവദിച്ചിട്ടും വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നിട്ടുണ്ടോ എന്നതും പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT