haritha 24 anakkara obit വാഹനാപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു ആനക്കര: ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരിയായ അധ്യാപിക മരിച്ചു. മേഴത്തൂര്‍ മണ്ണില്‍ വീട്ടില്‍ വിദ്യാധരന്‍റെ മകള്‍ ഹരിതയാണ് (24) മരിച്ചത്. ഏപ്രിൽ 20ന് പടിഞ്ഞാറങ്ങാടിയില്‍ തണ്ണീര്‍ക്കോട് റോഡില്‍ വൈകീട്ട് മൂന്നോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ തട്ടിയ ശേഷം കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കൂറ്റനാട് പിലാക്കാട്ടിരി സ്വദേശി പുത്തന്‍ പറമ്പില്‍ കൃഷ്ണജിത്ത് (23) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹരിതയുടെ സഹോദരന്‍റെ നിർദേശ പ്രകാരം സുഹൃത്തായ കൃഷ്ണജിത്ത് കുമരനെല്ലൂര്‍ ഹയർ സെക്കൻഡറി സ്കൂളില്‍നിന്ന് ഹരിതയെ കൂട്ടിക്കൊണ്ടുപോകവെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.