കോട്ടക്കൽ: അസൗകര്യങ്ങളുടെ നടുവിൽ കഴിയുന്ന കോട്ടക്കൽ വില്ലേജ് ഓഫിസിന് ശാപമോക്ഷമാകുന്നു. പുതിയ കെട്ടിടം നിർമിക്കാൻ രജിസ്ട്രേഷൻ വകുപ്പിന്റെ ഭൂമി കൈമാറി ജില്ല കലക്ടറുടെ ഉത്തരവായി. രജിസ്ട്രേഷൻ വകുപ്പിന്റെ അധീനതയിലുള്ള കോട്ടക്കൽ വില്ലേജിലെ ഭൂമിയാണ് റവന്യൂ വകുപ്പിന് കൈമാറിയത്. പൊതുമരാമത്ത് വകുപ്പ് റോഡിൽനിന്ന് രജിസ്ട്രേഷൻ ഓഫിസിലേക്കുള്ള വഴി വില്ലേജ് ഓഫിസിലേക്കുള്ള ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കുന്നതിന് ഉപയോഗാനുമതി നൽകിക്കൊണ്ടുമാണ് കലക്ടറുടെ ഉത്തരവ്. കൈമാറ്റം ചെയ്യപ്പെട്ട ഭൂമി റവന്യൂ വകുപ്പിന് രജിസ്ട്രേഷൻ വകുപ്പ് അധികാരികളുടെ സാന്നിധ്യത്തിൽ അളന്ന് തിരിച്ചുനൽകാനും ശേഷം പ്രസ്തുത ഭൂമിയുടെ സ്കെച്ചും റവന്യൂ വകുപ്പിന് കൈമാറിയ വിവരം ബി.ടി.ആറിലും മറ്റ് രേഖകളിലും രേഖപ്പെടുത്തി അംഗീകരിച്ച ശേഷം പകർപ്പ് കലക്ടറേറ്റിൽ ലഭ്യമാക്കാനും തിരൂർ തഹസിൽദാർക്ക് ചുമതലയും നൽകിയിട്ടുണ്ട്. നിലവിൽ നഗരസഭ ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കാൻ രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള ഭൂമി അനുവദിക്കുന്നതിന് വേണ്ടി കോട്ടക്കൽ വില്ലേജ് ഓഫിസർ തിരൂർ തഹസിൽദാർ മുഖേന കലക്ടറോട് അപേക്ഷിച്ചിരുന്നു. തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം തിരൂർ റവന്യൂ ഡിവിഷനൽ ഓഫിസർ വിശദമായ ഭൂമി കൈമാറ്റ പ്രപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കണമെന്നും വില്ലേജിന് സൗകര്യപ്രദമായ കെട്ടിടം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ റവന്യൂ മന്ത്രി കെ. രാജൻ, ജില്ല കലക്ടർ എന്നിവർക്ക് കത്ത് നൽകിയിരുന്നു. റവന്യൂ മന്ത്രിയുമായി ബന്ധപ്പെട്ട് കോട്ടക്കൽ വില്ലേജ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം യാഥാർഥ‍്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം വേണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.