ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു തിരൂരങ്ങാടി: താലൂക്കിലെ റേഷന്‍ കടകളിലൂടെ മേയ് മാസത്തില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്): കാര്‍ഡ് ഒന്നിന് 20 കിലോ പുഴുക്കലരി, അഞ്ചു കിലോ കുത്തരി, അഞ്ചു കിലോ പച്ചരി, നാലു കിലോ ഗോതമ്പ്, ഒരു കിലോ ആട്ട എന്നിവ അനുവദിക്കും. പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്): ഒരംഗത്തിന് രണ്ടു കിലോ പുഴുക്കലരി, ഒരു കിലോ കുത്തരി, ഒരു കിലോ പച്ചരി, അല്ലെങ്കില്‍ ഒരു കിലോഗ്രാം ആട്ടയും നല്‍കും. എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്): ഒരംഗത്തിന് ഒരു കിലോ കുത്തരി, ഒരു കിലോ പുഴുക്കലരി, ഒരു കിലോ ആട്ട, നാലു കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) മേയ് മാസത്തില്‍ വിതരണം ചെയ്യും. എന്‍.പി.എന്‍.എസ് കാര്‍ഡ് (വെള്ള കാര്‍ഡ്): കാര്‍ഡൊന്നിന് രണ്ടു കിലോഗ്രാം കുത്തരി, ആറു കിലോ പുഴുക്കലരി, നാലു കിലോ ആട്ട (സ്റ്റോക്ക് ലഭ്യതക്ക് അനുസരിച്ച്). എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്): കാര്‍ഡൊന്നിന് രണ്ടു കിലോ പുഴുക്കലരി, ഒരു കിലോ ആട്ട നല്‍കും. പി.എം.ജി.കെ.എ.വൈ പദ്ധതിയില്‍ എ.എ.വൈ വിഭാഗത്തിന് മൂന്നു കിലോ പുഴുക്കലരിയും ഒരു കിലോ പച്ചരിയും ഒരു കിലോ ഗോതമ്പും പി.എച്ച്.എച്ച് വിഭാഗങ്ങള്‍ക്ക് മൂന്നു കിലോ പുഴുക്കലരിയും ഒരു കിലോ പച്ചരിയും ഒരു കിലോ ഗോതമ്പും അധികമായി സൗജന്യമായി അനുവദിക്കും. ഏപ്രില്‍, മേയ്, ജൂണ്‍ ത്രൈമാസ കാലയളവിലേക്കുള്ള വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡിന് ആറു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡിന് അരലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. മണ്ണെണ്ണയുടെ വില പിന്നീട് അറിയിക്കും. സ്‌പെഷല്‍ അരി, എന്‍.പി.എന്‍.എസ് ഗോതമ്പ് എന്നിവ നീക്കിയിരിപ്പുള്ള റേഷന്‍ കടകളില്‍നിന്ന് മാത്രം ലഭിക്കുമെന്ന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.