തൈകളും ജൈവ വളവും വിതരണം ചെയ്തു

പട്ടിക്കാട്: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കീഴാറ്റൂർ കൃഷിഭവൻ മുള്ള‍്യാകുർശ്ശി ചെങ്ങറ എസ്.ടി കോളനി, കൂട്ടുമൂച്ചിക്കൽ എസ്.സി കോളനി എന്നിവിടങ്ങളിലേക്ക് പച്ചക്കറി തൈകൾ, ഇടവിള കിറ്റുകൾ, ജൈവവളം എന്നിവ എത്തിച്ച് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല ചാലിയതൊടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സാബിറ കൊളമ്പിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നെസ്മി അബ്ദുൽ ഖാദർ പദ്ധതി വിശദീകരിച്ചു. ഉസ്മാൻ കൊമ്പൻ, അസ്കർ ബാബു, കൃഷി അസിസ്റ്റന്‍റുമാരായ പി. റഹ്മത്തുല്ല, സജീർ കരിമ്പിൽ, അലി അസ്കർ കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.