'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി എല്ലാ കുടുംബങ്ങളും ഏറ്റെടുക്കണം -എം.എല്‍.എ

പുല്‍പറ്റ: കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി എല്ലാ കുടുംബങ്ങളും ഏറ്റെടുക്കണമെന്ന് പി. ഉബൈദുല്ല എം.എൽ.എ. പുല്‍പറ്റ കൃഷി ഭവന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് പി.സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ചര്‍ കെ.എം. കോയ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസര്‍ കെ. സുബൈര്‍ ബാബു, സീനിയര്‍ അഗ്രികള്‍ചര്‍ അസിസ്റ്റൻറ് ജൗഹര്‍, ഹരിദാസ് പുല്‍പറ്റ, കോമുക്കുട്ടി, ശാന്തി, ഷൗക്കത്തലി വളചെട്ടിയില്‍, ഹഫ്സത്ത്, രാമചന്ദ്രൻ, കെ.വി. നാസർ, എം.സി. ഹംസ, കെ. അബ്​ദുറഹിമാൻ, സുബൈദ, എം.സി. സുലൈമാൻ എന്നിവർ സംസാരിച്ചു. me pulpatta 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പുല്‍പറ്റ പഞ്ചായത്തുതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.