ചേർപ്പ്: റേഷൻ കട അടിസ്ഥാനത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപവത്കരിച്ച് അർഹരായ കുടുംബങ്ങളെ കണ്ടെത്തി റേഷൻ കാർഡ് വിതരണം സുതാര്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ചേർപ്പിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുതലത്തിൽ റേഷൻ കടകൾ ആധുനികവത്കരിക്കുമെന്നും ലക്ഷം കാർഡുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സപ്ലൈകോ ചെയർമാൻ സഞ്ജീബ് പട്ജോഷി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ്, ജില്ല പഞ്ചായത്ത് അംഗം വി.ജി. വനജ കുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ കള്ളിയത്ത്, സിനി പ്രദീപ്, പി.വി. അശോകൻ, കെ.എസ്. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.