മലപ്പുറം: മഅ്ദിൻ സ്വലാത്ത് നഗറിലെ റമദാൻ 27ാം രാവിലെ പ്രാർഥന സമ്മേളനത്തിന് സമാപനം. കോവിഡ് കാരണം രണ്ടു വർഷത്തിനു ശേഷമാണ് പ്രാർഥന സമ്മേളനം നടക്കുന്നത്. സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാർഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാർ ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർഥനക്കും നേതൃത്വം നല്‍കി. രാജ്യത്തിന്‍റെ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമം കൈയിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ നിലക്കുനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്ന് സമീപകാലത്ത് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ഏകപക്ഷീയ ആക്രമണങ്ങള്‍ പരാമര്‍ശിച്ച് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ആവശ്യപ്പെട്ടു. സംഗമത്തിൽ ആക്രമണങ്ങള്‍ക്കും ലഹരിവിപത്തിനുമെതിരെ പ്രതിജ്ഞയും എടുത്തു. ആയിരങ്ങള്‍ സംബന്ധിച്ച ഇഫ്താർ സംഗമവുമുണ്ടായി. സംഗമത്തോടനുബന്ധിച്ച് വിവിധ പരിപാടികളും നടന്നു. ഉമര്‍ ബിന്‍ ഹഫീള്, സ്വബാഹുദ്ദീന്‍ രിഫാഈ, മുഹമ്മദ് അനസ് ഖലഫ് അല്‍ഈസാവി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാർ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‍ലിയാർ, കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, കെ.പി. അബൂബക്കര്‍ മുസ്ലിയാര് പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ത്വാഹാ തങ്ങള്‍ സഖാഫി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെ.വൈ. നിസാമുദ്ദീന്‍ ഫാളിലി, ചാലിയം എ.പി. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: m3 madin: മഅ്ദിൻ സ്വലാത്ത് നഗറിലെ റമദാൻ 27ാം രാവിലെ പ്രാർഥന സമ്മേളന സമാപനം അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.