പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഏപ്രിൽ 16നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഒരുദിവസത്തിനിടെ രണ്ട് കൊലപാതകങ്ങൾ ഉണ്ടായതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുമ്പ് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെയും കൊലപ്പെടുത്തിയിരുന്നു. നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. തുടർ സംഘർഷ സാധ്യത നിലനിന്നതോടെയാണ് ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തുടർന്ന് പരിശോധനകൾക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതല്‍ പൊലീസിനെയും നഗരപരിധിയിൽ വിന്യസിച്ചു. സംഘർഷ സാധ്യതക്ക് അയവ് വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിച്ചത്. നിരോധനാജ്ഞ ലംഘനം; നടപടി വേണമെന്ന് പാലക്കാട്: നിരോധനാജ്ഞ നിലനിൽക്കുമ്പോൾ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സർക്കാർ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചത് നിയമവ്യവസ്ഥയെ കളിയാക്കലാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. നഗരപരിധിയിൽ സംഘർഷസാധ്യത നിലനിൽക്കുന്നുവെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ, ഇതെല്ലാം കാറ്റിൽപറത്തി കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. വ്യാഴാഴ്ച നിരോധനാജ്ഞ നിലനിൽക്കെ തന്നെയാണ് നഗരത്തിൽ 'എന്‍റെ കേരളം' പ്രദർശന പരിപാടിക്കായി ഘോഷയാത്ര നടത്തിയത്. ഇരുചക്രവാഹനത്തിൽ രണ്ടാൾ യാത്ര ചെയ്താൽ വഴിയിലിറക്കിവിട്ട് പിഴയീടാക്കുകയും വണ്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്ത പൊലീസ് പരസ്യമായി നിയമലംഘനം നടത്തിയവർക്കെതിരെ കേസെടുക്കാൻ തയാറാകണം. നിരോധനാജ്ഞ നിലനിൽക്കുന്ന സമയത്ത് നൂറുകണക്കിന് ആളുകളെ അണിനിരത്തി 'എന്‍റെ കേരളം' പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.