mpdmw tir unni വയോധികൻ തിരൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. ആലത്തിയൂർ വെള്ളാമശ്ശേരി കിഴിവത്ത് അയ്യപ്പൻ എന്ന ഉണ്ണി (63) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് വെള്ളാമശ്ശേരിയിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തുകയും തിരൂർ ഫയർഫോഴ്‌സിന്‍റെ സഹായത്തോടെ കുളത്തിൽ തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം. ഭാര്യ: സൗമിനി. മക്കൾ: ബിജു, ഷൈജി, ഷൈനി. മരുമക്കൾ: വിശ്വനാഥൻ (അന്നാര), മനോജ് (മുക്കോല).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.