ജില്ലയില്‍ മൂന്ന് വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ പൂര്‍ത്തിയായി

മലപ്പുറം: ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി ജില്ലയിലെ മൂന്ന് വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ പൂര്‍ത്തിയായി. തിരൂര്‍ താലൂക്കിലെ പെരുമണ്ണ, ആതവനാട്, ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജിലുമാണ് പൂര്‍ത്തിയായത്. തിരൂര്‍ താലൂക്കിലെ അനന്താവൂര്‍ വില്ലേജില്‍ സര്‍വേ ജോലി പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 1666 വില്ലേജുകളില്‍ 116 വില്ലേജുകളൊഴികെ മുഴുവന്‍ വില്ലേജുകളും നാലുവര്‍ഷത്തിനകം ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലയില്‍ 18 വില്ലേജുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാരംഭ പ്രവര്‍ത്തനമായി 18 വില്ലേജുകളിലെയും നിലവിലെ സര്‍വേ രേഖകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കിയിട്ടുണ്ട്. റീസര്‍വേ പൂര്‍ത്തിയാക്കിയ മഞ്ചേരി, നറുകര, മേല്‍മുറി, താനൂര്‍, പരിയാപുരം വില്ലേജുകളുടെ റീ സര്‍വേ സ്‌കെച്ചുകള്‍ emaps.kerala.gov.in ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.