നിയമന ലംഘനം: അഞ്ച് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി

മലപ്പുറം: സിവില്‍ സപ്ലൈസ് സ്‌പെഷല്‍ സ്‌ക്വാഡ് വള്ളുവമ്പ്രം, നറുകര, വീമ്പൂര്‍, ചെരണി, മഞ്ചേരി എന്നിവിടങ്ങളിലെ പലവ്യഞ്ജന കടകള്‍, പച്ചക്കറിക്കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഇറച്ചിക്കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും പായ്ക്ക് ചെയ്ത സാധനങ്ങളില്‍ വിലയും തൂക്കവും രേഖപ്പെടുത്താത്തതിനും അഞ്ച് കടകള്‍ക്ക് നോട്ടീസ് നല്‍കി. അമിതവില ഈടാക്കിയതായി കണ്ടെത്തിയ കടകള്‍ക്ക് വില കുറയ്ക്കാന്‍ കര്‍ശന നിര്‍േദശവും നല്‍കി. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരും. ഏറനാട് താലൂക്ക് സപ്ലൈ ഓഫിസര്‍ സി.എ വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എ. സുള്‍ഫീക്കര്‍, ജീവനക്കാരായ ടി. രജ്ഞിത്ത്, എം. സുഹൈല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.