മലപ്പുറം: കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും ഇക്കാര്യത്തിൽ മുന്നണിക്കും പാർട്ടിക്കും അവ്യക്തതയില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാർട്ടി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് വിളിച്ചുചേർത്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ച കൺവീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് വിശദീകരണം. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വം വ്യക്തമായ മറുപടി നൽകിയില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ലീഗ് നേതൃത്വം വ്യക്തത വരുത്തിയത്. എൽ.ഡി.എഫ് സഖ്യം ചിന്തയിൽ പോലുമില്ലെന്നു ഇ.ടി. മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു. ലീഗിനെ ക്ഷണിച്ചത് എൽ.ഡി.എഫ് കാപട്യത്തിന് തെളിവാണ്. ന്യൂനപക്ഷ രക്ഷകരായി കപടവേഷം ധരിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫിനെ ശക്തിപ്പെടുത്തലാണ് ലീഗ് ലക്ഷ്യമെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.