കൊണ്ടോട്ടി: യാത്രാക്ലേശവും അസൗകര്യങ്ങളും പ്രതിസന്ധിയേറ്റിയ കൊണ്ടോട്ടി നഗരസഭയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് നവീകരിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. ശുചിത്വമിഷനുമായി ചേര്‍ന്ന് 65 ലക്ഷം രൂപ ചെലവില്‍ 'ടേക് എ ബ്രേക്ക്' പദ്ധതിയുമായി ചേര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ആദ്യഘട്ടത്തില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ പ്രധാന കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. പൊലീസ് എയ്ഡ് പോസ്റ്റ്, ഭിന്നശേഷിക്കാര്‍ക്കുള്ള വിശ്രമമുറി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക വിശ്രമമുറികള്‍, മുലയൂട്ടല്‍ മുറി, നഗരസഭയുടെ വിവിധോദ്ദേശ്യ പദ്ധതികള്‍ക്കായുള്ള ജനസേവന കേന്ദ്രം, അഴുക്കുചാല്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഒന്നിന് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവൃത്തികളാണ് നിലവില്‍ ആരംഭിച്ചത്. വര്‍ഷക്കാലത്തും വേനലിലും ശക്തമായ മഴയില്‍ വലിയതോട് കര കവിയുമ്പോള്‍ ഒറ്റപ്പെടുന്ന നഗരത്തെ സംരക്ഷിക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമായാണ് ബസ് സ്റ്റാൻഡ് നവീകരണം യാഥാര്‍ഥ്യമാക്കുന്നത്. me kdy 3 bus stand നവീകരണ പ്രവൃത്തികള്‍ക്കായി പൊളിച്ചുമാറ്റുന്ന കൊണ്ടോട്ടി നഗരത്തിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.