പള്ളിക്കല്‍: കളിക്കോപ്പുകള്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ നല്‍കിയ നാണയത്തുട്ടുകള്‍ നിര്‍ധനരോഗികള്‍ക്ക് മാറ്റിവെച്ച് പള്ളിക്കല്‍ ബസാര്‍ കുറുന്തല പൂവ്വംതൊടി മുഹമ്മദ് റിയാസിന്റെ മക്കളായ മുഹമ്മദ് റസല്‍ (10), ഫാത്തിമ മെഹറിന്‍ (അഞ്ച്), റബീഹ ഫാത്തിമ (മൂന്ന്) എന്നിവര്‍ മാനവികതയുടെ ഉദാത്തമാതൃക തീര്‍ക്കുന്നു. നിര്‍ധനരോഗികളെ സഹായിക്കാന്‍ പിതാവ് വരുമാനത്തിലൊരുഭാഗം നീക്കിവെക്കുന്നതു കണ്ടുപഠിച്ച മക്കളും ഇതേ വഴിയില്‍ എത്തുകയായിരുന്നു. ഇഷ്ടങ്ങള്‍ പലതുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ചാണ് കുരുന്നുകള്‍ സി.എച്ച് സെന്‍ററിന്റെ നേതൃത്വത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ റമദാനില്‍ കൈകോര്‍ത്തത്. പെരുന്നാളിനും മറ്റുമായി ബന്ധുക്കളും വീട്ടുകാരും നല്‍കിയ തുക ചേര്‍ത്തുവെച്ച് 1501 രൂപയാണ് നിര്‍ധന രോഗികളെ സഹായിക്കാനുള്ള യത്‌നത്തിന് നല്‍കിയത്. സ്വരുക്കൂട്ടിയ തുക സി.എച്ച് സെന്ററിലേക്ക് നല്‍കുന്നതിന് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി. മുസ്തഫ തങ്ങള്‍ക്ക് കൈമാറി. യൂത്ത് ലീഗ് ഭാരവാഹികളായ മുനീര്‍ കുറുന്തല, എന്‍.പി. അഷ്റഫ്, കെ. റമീസ് തുടങ്ങിയവരും കുടുംബാംഗങ്ങളും പങ്കെടുത്തു. പടം m3 kdy 1 help പള്ളിക്കല്‍ ബസാര്‍ കുറുന്തല പൂവ്വംതൊടി മുഹമ്മദ് റിയാസിന്റെ മക്കളായ മുഹമ്മദ് റസല്‍, ഫാത്തിമ മെഹറിന്‍, റബീഹ ഫാത്തിമ എന്നിവര്‍ സമാഹരിച്ച തുക സി.എച്ച് സെന്ററിന് നല്‍കുന്നതിനായി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി. മുസ്തഫ തങ്ങള്‍ക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.