നവീകരിച്ച പാലക്കുളം-മംഗലശ്ശേരി റോഡ്​ രണ്ടാംഘട്ട ഉദ്ഘാടനം

മഞ്ചേരി: നഗരസഭയിലെ പാലക്കുളം-മംഗലശ്ശേരി റോഡ് നവീകരിച്ചതിന്‍റെ രണ്ടാംഘട്ട ഉദ്ഘാടനം ചെയർപേഴ്സൻ വി.എം. സുബൈദ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും നഗരസഭയുടെ ടൈഡ് ഫണ്ടിൽനിന്ന് ഡ്രൈനേജ് നിർമാണത്തിന് 26 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് കോൺഗ്രീറ്റ് ചെയ്തത്. സ്ഥിരംസമിതി അധ്യക്ഷ വല്ലാഞ്ചിറ ഫാത്തിമ, കൗൺസിലർമാരായ ഉമ്മർ ഹാജി, കെ. അഷ്റഫ്, റിയാസ് ബാബു, സുലൈഖ നൊട്ടിത്തൊടി, ഷൈമ ആക്കല എന്നിവരും നാട്ടുകാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.