കൊണ്ടോട്ടി: എസ്.വൈ.എസ് കൊണ്ടോട്ടി സോണ്‍ കമ്മിറ്റി ഭിന്നശേഷിക്കാര്‍ക്കായി 'സ്‌നേഹത്തണല്‍' സംഗമം സംഘടിപ്പിച്ചു. നീറ്റാണിമ്മല്‍ ഇബ്‌നു ഉമ്മി മക്തൂം കാമ്പസില്‍ സംഘടിപ്പിച്ച പരിപാടി ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ സഖാഫി കുഴിമണ്ണ അധ്യക്ഷത വഹിച്ചു. കേരള വികലാംഗ സഹായ സമിതി ജില്ല രക്ഷാധികാരി സി.പി. ഇബ്രാഹിം ചെട്ട്യാര്‍മാട് ക്ഷേമപദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. അല്‍ അമീന്‍ അഹ്‌സനി കരിപ്പൂര്‍, അബ്ദുല്‍ ലത്തീഫ് സഖാഫി ചെറുപുത്തൂര്‍, റഫീഖ് ബുഖാരി ഒഴുകൂര്‍, ജാഫര്‍ മേലേപറമ്പ്, മുഹമ്മദലി സഖാഫി അരിമ്പ്ര, ജാഫര്‍ നീറാട്, അബ്ദുല്‍ അസീസ് ഒഴുകൂര്‍, അഷ്‌റഫ് കുഴിഞ്ഞോളം, ഹൈദ്രൂസ് ജൗഹരി കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.