സമ്പൂർണ്ണ സാക്ഷരത വാർഷികാഘോഷം

സമ്പൂർണ സാക്ഷരത വാർഷികാഘോഷം വളാഞ്ചേരി: കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്‍റെ വാർഷികം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ വിവിധ പരിപാടികളോ ആഘോഷിച്ചു. പഠ്​ന ലിഖ്​ന അഭിയാൻ പദ്ധതിയിൽ മികച്ച സേവനം നടത്തിയ അധ്യാപകരെയും പദ്ധതിയിൽ പരീക്ഷ എഴുതിയ ഏക ട്രാൻസ്ജെൻഡർ ടി. ഫാസിലയെയും അനുമോദിച്ചു. മുതിർന്ന പഠിതാവിനുള്ള പുരസ്കാരം നൽകി. ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ റിംഷാനി സാഹിർ അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർ എം. മുഹമ്മദ്‌ ബഷീർ സാക്ഷരത പ്രഖ്യാപന സന്ദേശം നൽകി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആയിഷ ചിറ്റകത്ത്, അംഗങ്ങളായ പി.സി.എ. നൂർ, സാബിറ, ബുഷ്‌റ നാസർ, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി സി. റഷീദ്, പ്രേരക്മാരായ കെ.ടി. നിസാർ ബാബു, കെ.പി. സാജിത, എം. ജംഷീറ യു. വസന്ത, കെ. പ്രിയ, കെ.പി. സിദ്ദീഖ്, അധ്യാപികമാരായ സി. സാബിറ, കോട്ടയിൽ ജംഷീദ, ഫാത്തിമ മിനിസിയ, രാധിക എന്നിവർ സംസാരിച്ചു. MP VNCY 6 Vaseema Velery.jpg: സംസ്ഥാനം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്‍റെ ബ്ലോക്കുതല വാർഷികാഘോഷ പരിപാടികൾ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് വസീമ വേളേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.