കേരളത്തിൽ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കി ഏഥർ എനർജി

കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ തിരൂരും മലപ്പുറത്തും പുതിയ എക്സ്പീരിയൻസ് സെന്‍ററുകൾ ആരംഭിച്ചു. കേരളത്തിലെ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കൊയെൻക്കോം എനർജി പ്രൈവറ്റ് ലിമിറ്റഡുമായി പുതിയ രണ്ട് ഷോറൂമുകൾ തുറന്നത്. കൊച്ചി, കോഴിക്കോട്​, തിരുവന്തപുരം സെന്‍ററുകൾ ഉൾപ്പെടെ നിലവിൽ കേരളത്തിൽ ഏഥറിന് അഞ്ച്​ റീടൈൽ സ്റ്റോറുകളും 30 ഏഥർ ഗ്രിഡ്ഡ് പോയിന്‍റുകളും ഉണ്ട്. ഏഥർ 450 എക്സ്, 450 പ്ലസ് ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കുള്ള മികച്ച പ്രതികരണമാണ് സംസ്ഥാനത്തെ ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കുന്നത്. എക്സ്പീരിയൻസ് സെന്‍റർ സന്ദർശിക്കുന്നതിന് മുമ്പ്​ ഉപഭോക്താക്കൾക്ക് ഏഥർ എനർജിയുടെ വെബ്സൈറ്റിൽ ടെസ്റ്റ് റൈഡ് സ്ലോട്ടുകൾ ബുക്ക് ചെയ്യാം. തിരൂരും മലപ്പുറത്തും 450 എക്സിന് ഫെയിം 2 റിവിഷന് ശേഷമുള്ള എസ്‌ഷോറൂം വില 152401 രൂപയും ഏഥർ പ്ലസ്സിന് 133391 രൂപയുമാണ്. സംസ്ഥാനത്ത്​ കൂടുതൽ ചാർജിങ് സ്ലോട്ടുകൾ ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു. ക്യാപ്​ഷൻ കൊയൻകോ എനർജിക്ക്​ കീഴിൽ മലപ്പുറം വാറങ്കോട്​ ആരംഭിച്ച ഏതൻ സ്കുട്ടറുകളു​ടെ ഷോറൂം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്​ഘാടനം ചെയ്യുന്നു. ഡയറക്ടർമാരായ പി.പി. നൗഷിഖ്​, അസീബ്​ മുഹമ്മദ്​ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.