കുതിരാനിൽ ഗതാഗതക്കുരുക്ക്

പട്ടിക്കാട്: കുതിരാൻ തുരങ്കമുഖത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കേടുവന്നതിനെ തുടർന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്ക് രാത്രിയായതോടെ രൂക്ഷമായി. വാഹനനിര ചുവന്നമണ്ണ് വരെ നീണ്ടു. വൈകീട്ട് അഞ്ചോടെയാണ് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ് തുരങ്കമുഖത്തിന് സമീപം കേടുവന്ന് കിടന്നത്. ഈ വാഹനം മാറ്റിക്കഴിയുമ്പോഴേക്കും വാഹനങ്ങളുടെ നിര നീണ്ടു. വിഷു, ദുഃഖവെള്ളി അവധിയായതിനാൽ നിരത്തിൽ സ്വകാര്യ വാഹനങ്ങൾ കൂടുതലാണ്. വൈകീട്ട് എട്ടോടെ ആംബുലൻസുകൾക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായി. രാത്രി 11നും വാഹനങ്ങളുടെ വരിതന്നെയാണ്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.