അങ്ങാടിപ്പുറം: ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും അനുസ്മരണ ദിനമായി ക്രൈസ്തവർക്ക് ഇന്ന് ദുഃഖവെള്ളി. ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്‍റെ ത്യാഗത്തെ അനുസ്മരിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹ ആചരിച്ചു. കുർബാനയും പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. ദേവാലയങ്ങളിലും വീടുകളിലും വൈകീട്ട് അപ്പം മുറിക്കല്‍ ശുശ്രൂഷയുമുണ്ടായി. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ പെസഹ ശുശ്രൂഷകള്‍ക്ക് എപ്പിസ്കോപ്പൽ വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, താഴെക്കോട് കാർമൽഗിരി ആശ്രമം ഡയറക്ടർ ഫാ. റോജി പുള്ളോലിക്കൽ, അസി. വികാരി ഫാ. തോമസ് മാവുങ്കൽ എന്നിവർ കാർമികത്വം വഹിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ആരാധന നടത്തി. ദുഃഖവെള്ളി തിരുകർമങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് കുരിശിന്‍റെ വഴിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.