രോഗികളുടെ കുടുംബത്തിന്​ വിഷു കിറ്റുകളൊരുക്കി 'കാരുണ്യകേന്ദ്രം'

പൂക്കോട്ടൂര്‍: നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്ക് വിഷു ആഘോഷിക്കാൻ ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ച് അത്താണിക്കല്‍ കാരുണ്യകേന്ദ്രം. കുടുംബനാഥന്മാര്‍ കിടപ്പിലായ 49 കുടുംബങ്ങള്‍ക്കാണ്​ ജനകീയ സഹകരണത്തോടെ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചത്​. കാരുണ്യകേന്ദ്രം ഹാളില്‍ നടന്ന ചടങ്ങില്‍ പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ നിഷ വിതരണോദ്​ഘാടനം നിർവഹിച്ചു. കാരുണ്യകേന്ദ്രം വര്‍ക്കിങ്​ ചെയര്‍മാന്‍ അലി അശ്‌റഫ് മാസ്റ്റര്‍ ഏറ്റുവാങ്ങി. പടം me kdy 1 karunya kendram: അത്താണിക്കൽ കാരുണ്യ കേന്ദ്രം നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്കായി ഒരുക്കിയ വിഷുക്കിറ്റ് പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ നിഷ കാരുണ്യകേന്ദ്രം വര്‍ക്കിങ്​ ചെയര്‍മാന്‍ അലി അശ്‌റഫ് മാസ്റ്റർക്ക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.