കുന്നംകുളം: ദലിത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് നടത്തിയ അംബേദ്കർ ജന്മദിനാഘോഷം സംസ്ഥാന ചെയർമാൻ ടി.കെ. ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എസ്. ബാബു അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കേച്ചേരി, ഇ.സി. ശശികുമാർ, ഇ.വി. സരോജനി, അബ്ദുൽ സലാം വടുതല, കെ.കെ. ദിലീപ് കുമാർ, കെ.കെ കൃഷ്ണൻ, ജയപ്രകാശ് ഇലവന്ത്ര, ബാലാജി നാഗലശ്ശേരി എന്നിവർ സംസാരിച്ചു. സംഘടന അംഗങ്ങൾക്ക് വിഷു കൈനീട്ടവും മധുര പലഹാരവിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.