മത്സ്യ മാർക്കറ്റിനെതിരെ ബഹുജന പ്രതിഷേധ സംഗമം പാണ്ടിക്കാട്: വല്യാത്രപ്പടിയിൽ സ്വകാര്യ വ്യക്തി തുടങ്ങാനിരിക്കുന്ന മൊത്ത മത്സ്യ വിതരണ മാർക്കറ്റിനെതിരെ ജനകീയ ആക്ഷൻ സമിതി ബഹുജന പ്രതിഷേധ സംഗമം നടത്തി. 2020ൽ ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയതിനെ തുടർന്ന് മാർക്കറ്റ് പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, അനധികൃത മാർഗത്തിലൂടെ ഉടമ വീണ്ടും മാർക്കറ്റ് പ്രവർത്തനം ആരംഭിക്കാൻ നീക്കം നടത്തുന്നുണ്ടെന്നാണ് ജനകീയ ആക്ഷൻ സമിതിയുടെ പ്രധാന ആരോപണം. ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന മാർക്കറ്റ് തുടങ്ങാൻ അനുവദിക്കില്ലെന്ന് ജനകീയ ആക്ഷൻ സമിതി അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. റാബിയത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ ഡോക്ടർ ഐ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് എൻ. ശ്രീപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എച്ച്. ഷമീം, അംഗങ്ങളായ വി. അയിശുമ്മ, വി. മജീദ്, ജനകീയ സമിതി കൺവീനർ പി. രാമദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. നാസർ, നാസർ ഡിബോണ, കെ.പി. ഗോപിനാഥൻ, പി. രാമദാസ്, കെ.പി. ഉമ്മർ, കെ. അറഫാത്ത്, കെ.പി. ശശീന്ദ്രൻ, പി. ഗീത, ആസാദ് തമ്പാനങ്ങാടി തുടങ്ങിയവർ സംസാരിച്ചു. പടം me pnkd 1 fish market വല്യാത്രപ്പടിയിൽ തുടങ്ങാനിരിക്കുന്ന സ്വകാര്യ മൊത്ത മത്സ്യ മാർക്കറ്റിനെതിരെ ജനകീയ ആക്ഷൻ സമിതി നടത്തിയ പ്രതിഷേധ സംഗമം ടി.കെ. റാബിയത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.