കുന്നംകുളം: നഗരത്തില്‍ ഓട്ടോറിക്ഷ പാര്‍ക്കുകള്‍ പുനഃക്രമീകരിക്കാൻ തീരുമാനമായി. ഇനി മുതല്‍ ടൗണില്‍ എല്ലാ ഓട്ടോകള്‍ക്കും ഒറ്റയക്ക നമ്പര്‍ നിലവില്‍ വരുന്നു. ഇതുപ്രകാരം ടൗണില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് നഗരത്തിലെ ഏതു പാര്‍ക്കിൽ നിന്നും ഓട്ടം എടുക്കാനാകും. പുതിയ പരിഷ്കാരങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. വടക്കാഞ്ചേരി റോഡില്‍ 20 ഓട്ടോകൾക്കും ഗുരുവായൂര്‍ റോഡ്, തൃശൂര്‍ റോഡ്, പഴയ ബസ് സ്റ്റാൻഡ് പാർക്കുകളിൽ 15 ഓട്ടോകൾ വീതവും പാര്‍ക്ക് ചെയ്യാം. ട്രഷറി ഭാഗത്തുള്ള ഓട്ടോ സ്റ്റാൻഡ് ഇനി മുതല്‍ ഉണ്ടാകില്ല. താവൂസ് തിയറ്റര്‍, പട്ടാമ്പി റോഡില്‍ ടി.ടി. ദേവസിക്ക് മുന്നിലുള്ള പാര്‍ക്കും ഒഴിവാക്കും. ഗുരുവായൂര്‍ റോഡ് വണ്‍വേ സംവിധാനം കര്‍ശനമായി നടപ്പാക്കും. ഇതിനായി പൊലീസിന്‍റെ പ്രത്യേക പരിശോധനകള്‍ ഉണ്ടാകും. ഗുരുവായൂര്‍ റോഡ്, വടക്കാഞ്ചേരി റോഡ്, തൃശൂര്‍ റോഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമേ ഓടാന്‍ അനുവാദമുള്ളൂ. എല്ലാ ഓട്ടോ പാര്‍ക്കുകളിലും നഗരസഭ പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിക്കും. പുതിയ ബസ് സ്റ്റാന്‍ഡ്, ഗുരുവായൂര്‍ റോഡ് എന്നിവിടങ്ങളില്‍ ഓട്ടോകള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലം വരച്ച് നിശ്ചയിക്കും. കക്കാട് മിനി സിവില്‍ സ്റ്റേഷന്‍, ചീരംകുളം എന്നിവിടങ്ങളില്‍ പുതിയ പാര്‍ക്കുകള്‍ അനുവദിച്ചു നൽകും. ഇലക്ട്രിക് ഓട്ടോ, ഓട്ടോ ടാക്‌സി, ഗുഡ്‌സ് വാഹനങ്ങള്‍ തുടങ്ങിവക്ക് നഗരസഭ അതിര്‍ത്തിയില്‍ ഉടമസ്ഥതയുള്ളവർക്ക് മാത്രമേ പുതിയ പെര്‍മിറ്റ് നമ്പര്‍ അനുവദിക്കുകയുള്ളൂ. നിലവിലെ ഓട്ടോറിക്ഷ സ്റ്റാൻഡില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. കുന്നംകുളം നഗരസഭ, ട്രാഫിക് പൊലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഓട്ടോറിക്ഷ പാര്‍ക്കിങ് പുനഃക്രമീകരണം സംബന്ധിച്ച തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.