ഗൗരിലക്ഷ്​മിയും കുടുംബവും സഹായമഭ്യർഥിച്ച്​ പാണക്കാട്ടെത്തി

16 കോടി രൂപ ആവശ്യമുള്ളതിൽ ലഭിച്ചത്​ ആറര കോടി മലപ്പുറം: എസ്.എം.എ രോഗം ബാധിച്ച ഷൊര്‍ണൂര്‍ കൊളപ്പുള്ളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് സഹായമഭ്യർഥിച്ച് മാതാപിതാക്കള്‍ പാണക്കാട്ടെത്തി. കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ മാതാപിതാക്കളായ ലിജുവും നിതയും മുനവ്വറലി ശിഹാബ് തങ്ങളെ കണ്ട്​ രോഗവിവരം വിവരിച്ചു. പല കുരുന്നുകള്‍ക്കും വേണ്ടി ഒന്നിച്ച കേരളം ഗൗരിലക്ഷ്മിക്കുവേണ്ടി ആത്മാര്‍ഥ സഹായം നല്‍കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട്ട്​ വന്ന് സഹായമഭ്യർഥിക്കുമ്പോള്‍ വലിയ പ്രതീക്ഷയുണ്ടെന്ന് അച്ഛന്‍ ലിജു പറഞ്ഞു. 16 കോടി രൂപ ആവശ്യമുള്ളിടത്ത് ആറരകോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. 10 ദിവസത്തിനുള്ളില്‍ ഒമ്പതര കോടിയോളം രൂപയാണ് ലഭ്യമാകേണ്ടത്. വിദേശത്തുനിന്ന്​ 16 കോടി രൂപയുടെ മരുന്നെത്തിച്ച്​ ജീൻതെറപ്പി നടത്തണമെന്നാണ്​ ഡോക്ടർമാരുടെ നി​ർദേശം. ഒന്നര വയസ്സുള്ളപ്പോൾ മുട്ടിലിഴയാനോ ഇരിക്കാനോ കഴിയാത്തതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗമാണെന്ന്​ കണ്ടെത്തിയത്​. രണ്ട് വയസ്സ്​ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ വിവിധയിടങ്ങളില്‍ ഗൗരിലക്ഷ്മിക്കായി ധനസമാഹരണം നടക്കുന്നുണ്ട്. അംഗവൈകല്യമുള്ള ലിജുവിന്‍റെ സ്വകാര്യ ആ​ശുപത്രിയിലെ ജോലിയാണ്​ അഞ്ചംഗ കുടുംബത്തിന്‍റെ ഏക വരുമാനമാർഗം. തിങ്കളാഴ്ച മഞ്ചേരി -കോഴിക്കോട് റൂട്ടിലെ ബസുടമകള്‍ ഒരു ദിവസത്തെ വരുമാനം പൂർണമായി ഗൗരിലക്ഷ്മിക്കായാണ് മാറ്റിവെക്കുന്നത്. mpg aslm1 sma gowri lakshmi എസ്.എം.എ രോഗം ബാധിച്ച ഗൗരിലക്ഷ്മിയുടെ മാതാപിതാക്കൾ പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങളെ കാണുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.