കാറ്റിൽ ചീക്കോട് വ്യാപക കൃഷിനാശം എടവണ്ണപ്പാറ: വേനൽമഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ചീക്കോട് ഗ്രാമപഞ്ചായത്തിൽ വ്യാപക കൃഷിനാശം. വാവൂർ പാടശേഖരങ്ങളിലാണ് കനത്ത കൃഷിനാശമുണ്ടായത്. പാടശേഖരങ്ങളിൽ കൃഷി ചെയ്ത അയ്യായിരത്തിലധികം വാഴകൾ കാറ്റിൽ നിലംപൊത്തി. എൺപതോളം കർഷകരാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഇതിൽ 25ഓളം പേരുടെ വാഴകളാണ് നശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. കുന്നത്ത് ഉമ്മർ, ദാമോദരൻ, അസീസ്, അലി ചാലിൽ, റഷീദ് മുണ്ടക്കൽ, റഷീദ്, ടി.കെ. അസി, ടി.കെ. ബാവ, കുഞ്ഞുട്ടൻ ചൂരപ്ര, അലി പിലാശേരി, ടി.കെ. സമദ്, എം. നാസർ, ഇബ്രാഹീം കുട്ടി, വേലായുധൻ, അബു അണ്ണടമ്പൻ, അബ്ദുല്ല, കെ.വി. മുഹമ്മദ്, രാജീവ്, ചന്തു ചുരപ്ര, ടി.എ. ജബ്ബാർ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ കുലച്ച് മൂപ്പെത്താത്ത വാഴകളാണ് നശിച്ചത്. കൃഷിനാശം സംഭവിച്ച പാടശേഖരം ഉദ്യോഗസ്ഥർ സന്ദർശിച്ചു. photos....me vazha1, me vazha2 ചിത്രം: വാവൂരിൽ ശക്തമായ കാറ്റിൽ നിലംപൊത്തിയ വാഴകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.