കെ.എസ്.എഫ്.ഇ ചിട്ടിയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

കോട്ടക്കൽ: കെ.എസ്.എഫ്.ഇ ചിട്ടിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി കോട്ടക്കലിൽ പിടിയിൽ. കൊടുങ്ങല്ലൂർ വൈദ്യർപറമ്പ് വെസ്റ്റ്​ സ്വദേശി വിദ്യാധരനെയാണ് (46) മലപ്പുറം ഡാൻസാഫ് ടീം കോട്ടക്കൽ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇന്ത്യനൂർ സ്വദേശികളായ സഹോദരന്മാരടക്കം മൂന്നുപേരുടെ പരാതിയിലാണ് അറസ്റ്റ്. ചിട്ടി മറിച്ചുനൽകാമെന്ന വ്യാജേന ഏഴു​ ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കൊടുങ്ങല്ലൂരിലും സമാന തട്ടിപ്പ് നടത്തിയതായാണ് സൂചന. കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. മലപ്പുറം ജില്ലയിലേക്ക് വാഹനത്തിൽ വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പിടികൂടുകയായിരുന്നു. നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിദ്യാധരൻ KTKL 100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.