കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ച് കേസുകളിലായി രണ്ട് കോടിയുടെ സ്വർണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് മൂന്നരകിലോ സ്വർണമിശ്രിതവും 349 ഗ്രാം സ്വർണവും പിടിച്ചത്. ഷാർജയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 535.2 ഗ്രാം സ്വർണമിശ്രിതവും ദുബൈയിൽനിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളിൽനിന്ന് രണ്ട് കിലോയിലധികം വരുന്ന മിശ്രിതവും കണ്ടെടുത്തു. പിന്നീട് എയർ കസ്റ്റംസും കോഴിക്കോട്, മലപ്പുറം കസ്റ്റംസ് പ്രിവന്‍റീവ് യൂനിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ദുബൈയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന് 800 ഗ്രാം സ്വർണമിശ്രിതവും കാസർകോട് സ്വദേശിയിൽനിന്ന് 147 ഗ്രാം സ്വർണമിശ്രിതവും കണ്ടെടുത്തു. ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ യാത്രക്കാരനിൽനിന്നാണ് 349 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചത്. സ്വർണക്കടത്ത് തടയാൻ ജോ. കമീഷണർ മനീഷ് വിജയിന്‍റെ നിർദേശപ്രകാരം അസി. കമീഷണർ സിനോയ് മാത്യുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺ കുമാർ, പ്രകാശ്, മനോജ്, ഇൻസ്‌പെക്ടർമാരായ ഫൈസൽ, പ്രതീഷ്, കപിൽ സുരീര, വിഷ്ണു, ഹരി, സൗരവ്, ഹെഡ് ഹവിൽദാർമാരായ സന്തോഷ് കുമാർ, മോഹനൻ, നസീർ, മുകേഷ്, ലിലി തോമസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.