മൊറയൂര്‍: ജില്ലയിലെ വലിയ പട്ടികജാതി കോളനികളിലൊന്നായ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ മലയത്തൊടി കോളനി ആധുനികവത്കരിക്കാന്‍ നടപടിയാകുന്നു. അംബേദ്ക്കര്‍ ഗ്രാമ വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കോളനി നവീകരണം പൂര്‍ത്തിയാക്കുക. ഇതിനൊപ്പം മലപ്പുറം നഗരസഭയിലെ ചെറുപറമ്പ് കോളനിയും ഒരുകോടി രൂപ ചെലവില്‍ നവീകരിക്കും. റോഡുകള്‍, നടപ്പാതകള്‍, കുടിവെള്ള വിതരണ പദ്ധതികള്‍, മാലിന്യ സംസ്‌കരണം, വൈദ്യുതീകരണം തുടങ്ങി മേഖലയ്ക്ക് ആവശ്യമായ പദ്ധതികളാണ് നടപ്പാക്കുകയെന്ന് പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ജില്ല നിർമിതി കേന്ദ്രമാണ് പ്രവൃത്തികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കുക. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.