മഞ്ചേരി: അന്തരിച്ച ജില്ല ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഫോട്ടോഗ്രാഫര്‍ ടി. കൃഷ്ണപ്രസാദിന്‍റെ കുടുംബത്തിന് മഞ്ചേരി പ്രസ് ക്ലബ് ശേഖരിച്ച സഹായ ഫണ്ട് കൈമാറി. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ വി.എം. സുബൈദ കൃഷ്ണപ്രസാദിന്റെ മകന്‍ അമല്‍ പ്രസാദിന് ഫണ്ട് കൈമാറി. പൊതുജനപങ്കാളിത്തത്തോടെ 2,62,000 രൂപയാണ് സമാഹരിച്ചത്. ചടങ്ങില്‍ പ്രസ്‌ക്ലബ് സഹായ കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ ഷുക്കൂര്‍, രാജന്‍ പരുത്തിപ്പറ്റ, പ്രസ്‌ക്ലബ് ഭാരവാഹികളായ എം. ശശികുമാര്‍, എന്‍.സി. ഷെരീഫ്, ടി.വി. സുരേഷ്, അജ്മല്‍ അബൂബക്കര്‍, സി. ജമാല്‍, എ. അലവിക്കുട്ടി, ടി. പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.