'സംസ്ഥാന സർക്കാറിന്റെ മദ്യനയം കേരള ജനതയോടുള്ള വഞ്ചന'

മഞ്ചേരി: ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ചു കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സർക്കാർ മദ്യത്തിന്റെ ഉല്പാദനവും ലഭ്യതയും വ്യാപകമാക്കുന്ന പുതിയ മദ്യനയം കൊണ്ടുവന്നത്​ കടുത്ത വഞ്ചനയാണെന്ന് കെ.എൻ.എം, ഐ.എസ്.എം, എം.എസ്.എം മർക്കസുദ്ദഅ്​വ സംയുക്ത സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന പുതിയ മദ്യനയം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ജില്ല നേതൃമീറ്റ് മുന്നറിയിപ്പ് നൽകി. മഞ്ചേരി ഇസ്​ലാമിക് സെന്‍ററിൽ ചേർന്ന മീറ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മൂസ ആമയൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഡോ. യു.പി. യഹ്യാഖാൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അബ്ദുൽ അസീസ് തെരട്ടമ്മൽ, കരീം സുല്ലമി എടവണ്ണ, വി.ടി. ഹംസ, വീരാൻ സലഫി, റഷീദ് ഉഗ്രപുരം, വി.പി. അഹമദ് കുട്ടി, ഷാക്കിർ ബാബു കുനിയിൽ, ജവഹർ അയനിക്കോട്, ലത്തീഫ് മംഗലശേരി, ഫഹീം ആലുക്കൽ, ഷഹീർ പുല്ലൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.