ഒന്നരവർഷം മുമ്പ് പുതിയ കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം നടത്തിയിരുന്നു വളാഞ്ചേരി: സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണോദ്ഘാടനം നിർവഹിച്ച വില്ലേജ് ഓഫിസുകൾ ഭൂരിഭാഗവും ഉദ്ഘാടനത്തിന് സജ്ജമായിട്ടും . സ്മാർട്ട് വില്ലേജ് ഓഫിസാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഒന്നര വർഷം മുമ്പ് നിർമാണോദ്ഘാടനം നടത്തിയെങ്കിലും വളാഞ്ചേരി ടൗണിന്‍റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന കാട്ടിപ്പരുത്തി വില്ലേജ് ഓഫിസിന്‍റെ പ്രവർത്തനം ഇപ്പോഴും പഴകി ദ്രവിച്ച കെട്ടിടത്തിലാണ്. ഓഫിസിന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല. സംസ്ഥാനത്തെ 40 വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കുന്ന പ്രവർത്തനം കഴിഞ്ഞ പിണറായി സർക്കാറിന്‍റെ കാലത്താണ് ആരംഭിച്ചത്. കെട്ടിട്ട നിർമാണോദ്ഘാടനം 2020 നവംബർ നാലിന് മുഖ്യമന്ത്രി ഓൺലൈൻ വഴി നിർവഹിച്ചിരുന്നു. നഗരത്തിൽ ബസ്സ്റ്റാൻഡിന് എതിർവശത്ത് ദേശീയപാതയോരത്ത് റവന്യൂ വകുപ്പിന്‍റെ നാലര സെന്‍റ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫിസിന്‍റെ നിലവിലെ കെട്ടിടം പൊളിച്ചു പുതുക്കിപ്പണിയാൻ 44 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ടെൻഡർ ലഭിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിക്കായിരുന്നു. എന്നാൽ, ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. പദ്ധതിയിൽ ഉൾപ്പെട്ട വില്ലേജ് ഓഫിസുകളിൽ പലതും ഉദ്ഘാടന സജ്ജമായി. കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ് കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. ചുമരുകൾ വീണ്ടുകീറുകയും ജനൽപ്പാളികൾ തകരുകയും ചെയ്തിട്ടുണ്ട്. മഴ പെയ്താൽ വെള്ളം കെട്ടിടത്തിനകത്തെത്തും. ജീവനക്കാർ പ്രയാസപ്പെട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. അറ്റകുറ്റപ്പണിക്കായി നേരത്തേ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചതിനാൽ അറ്റകുറ്റപ്പണി നടത്തിയില്ല. സ്മാർട്ട് വില്ലേജ് ഓഫിസ് ആക്കാൻ നിലവിലെ കെട്ടിടം പൂർണമായി പൊളിച്ചുമാറ്റി അതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കണം. പുതിയ കെട്ടിടം നിർമിക്കുന്നതു വരെ മറ്റൊരു കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റേണ്ടിവരും. ഇല്ലെങ്കിൽ കാലവർഷം ആരംഭിച്ചാൽ ചോർച്ച കാരണം പ്രവർത്തനം അസാധ്യമാകും. ടെൻഡർ ലഭിച്ച കമ്പനിയെ ഒഴിവാക്കി മറ്റൊരു സ്ഥാപനത്തിന് കെട്ടിട്ട നിർമാണ ചുമതല കൈമാറാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജീർണാവസ്ഥയിലുള്ള കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ് കെട്ടിടം MP VNCY 1 Kattipparuthy Village Office.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.