ഇന്ധന വിലവര്‍ധനക്കെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്

കൊണ്ടോട്ടി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊണ്ടോട്ടി ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല ജോയന്റ് സെക്രട്ടറി സി. ഇല്യാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. അഖില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ല കമ്മിറ്റിയംഗം എം. ശ്രീജിത്ത്, എം. സലാഹ്, ഇ. ആതിര തുടങ്ങിയവര്‍ സംസാരിച്ചു. പടം me kdy 1 dyfi: ഇന്ധന വിലവര്‍ധനവിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി കൊണ്ടോട്ടി പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ല ജോയന്റ് സെക്രട്ടറി സി. ഇല്യാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.