കൊളത്തൂർ: പാങ്ങിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് കാൽനടക്കാരന് ദാരുണാന്ത്യം. പാങ്ങ് സൗത്ത് ചെട്ടിപ്പടിയിലെ തെക്കെപ്പാട്ട് ശ്രീധരൻ നായരാണ് (60) മരിച്ചത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്ന് തണ്ണിമത്തനുമായി മഞ്ചേരിയിലേക്ക് വന്ന ലോറിയാണ് പാങ്ങ് ചെട്ടിപ്പടിക്ക് സമീപം മറിഞ്ഞത്. ബുധനാഴ്ച രാവിലെ 9.15ഓടെയാണ് അപകടം. ലോറിക്കിടയിൽപെട്ട ശ്രീധരനെ പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷ സേനയും സിവിൽ ഡിഫൻസ് വളന്‍റിയേഴ്സും രക്ഷാപ്രവർത്തനത്തിനെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി പൊക്കി ശ്രീധരനെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ യു. ഇസ്മയിൽ ഖാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബി. വിജയകുമാർ, ഫയർ ഓഫിസർമാരായ കെ.എം. മുജീബ്, എം.പി. സജിത്ത്, വി.കെ. അഫ്സൽ, വി.പി. നിഷാദ്, ഫസലുല്ല. വി. ബൈജു, ടി. കൃഷ്ണകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പരേതനായ മാണിക്കുന്നത് നാരായണൻ നായരാണ് ശ്രീധരൻ നായരുടെ പിതാവ്. മാതാവ്: പരേതയായ പാർവതിയമ്മ. ഭാര്യ: സുനന്ദ. മക്കൾ: ആരതി, അഞ്ജന. മരുമക്കൾ: രാജേന്ദ്രൻ പൂക്കാട്ടിരി (ജി.എസ്.ടി വകുപ്പ്), അജീഷ് പത്തിരിപ്പാല (ഇന്ത്യൻ ആർമി). OBIT KLR1 Sreedaran: ശ്രീധരൻ നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.