കുട്ടികളുടെ നഗ്​നചിത്രങ്ങൾ പ്രചരിപ്പിച്ച അസം സ്വദേശി പിടിയിൽ

പൂക്കോട്ടുംപാടം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്​നചിത്രങ്ങൾ പ്രചരിപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടത്ത് ചന്തക്ക്​ സമീപത്തെ വാടക കെട്ടിടത്തിൽ താമസിച്ച് വന്നിരുന്ന അസം സ്വദേശി റഷീദുൽ ഇസ്​ലാമിനെയാണ്​ (27) പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്. ഓപറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാവാത്ത കുട്ടികളുടെ നഗ്​നചിത്രങ്ങൾ സൈറ്റുകളിൽ നിന്ന് കാണുകയും ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാന്‍റ്​ ചെയ്തു. എസ്.ഐ ജയകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുജീബ്, സിവിൽ പൊലീസ്​ ഓഫിസർമാരായ ദിനേശ്, ജാവിദ് ,സമീന, സലിം ബാബു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ppm 1 റഷീദുൽ ഇസ്​ലാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.