ചെറിയമുണ്ടം പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം -സി.പി.എം

തിരൂർ: പാവപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ വീടിനായി വകയിരുത്തിയ 38 ലക്ഷം രൂപ ലാപ്സാക്കുകയും വാർഷിക പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് തുക ചെലവഴിച്ചതിലും ചെറിയമുണ്ടം മുസ്​ലിം ലീഗ് ഭരണസമിതി രാജിവെക്കണമെന്ന് സി.പി.എം ചെറിയമുണ്ടം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. 2021-22 വാർഷിക പദ്ധതിയിൽ 67.42 ശതമാനം തുക മാത്രമാണ് വിനിയോഗിച്ചത്. ഇതിൽ 38 ലക്ഷം രൂപ വകയിരുത്തിയ ലൈഫ് പദ്ധതിയിൽ ഒരു കുടുംബത്തിന് പോലും വീട് അനുവദിച്ചിട്ടില്ല. പൊതുമരാമത്ത് റോഡ് ഉൾപ്പടെയുള്ള വികസന പ്രവൃത്തിക്കുള്ള തുകയിൽ 48 ശതമാനം തുകയും ലാപ്സാക്കി. ദീർഘവീക്ഷണവും ജനക്ഷേമവും മുൻനിർത്തി പദ്ധതികൾ നടപ്പാക്കുന്നതിന് പകരം അലംഭാവം നടത്തി വികസന മുരടിപ്പിന് ഇടയാക്കിയ പഞ്ചായത്ത് ഭരണസമിതി രാജിവെച്ച് ഒഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.