ഭക്ഷണക്കിറ്റ് വിതരണം നിലമ്പൂർ: റമദാനിനോടനുബന്ധിച്ച് കല്ലിങ്ങൽ സൈദലവി ഫൗണ്ടേഷനും കല്യണപുര തട്ടുകടയും ചേർന്ന് 'പുണ്യ മാസത്തിൽ ഒരു കൈത്താങ്ങ്' പേരിൽ അർഹരായ 1500 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ 10 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ജാസിർ കല്ലിങ്ങലാണ് ഇതിന്റെ ചെയർമാൻ. ചന്തക്കുന്നിൽ തട്ടുകടയിൽനിന്നുള്ള വരുമാനത്തിൽനിന്നുമാണ് ജാസിർ കാരുണ‍്യ പ്രവർത്തനങ്ങൾ നടത്തുന്നത്. കിഡ്നി രോഗികൾക്ക് ഡയാലിസിസിനുള്ള സാമ്പത്തിക സഹായവും ജാസിർ തന്‍റെ പിതാവിന്‍റെ പേരിലുള്ള കല്ലിങ്ങൽ സൈദലവി ഫൗണ്ടേഷൻ എന്നപേരിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. അലി ഫൈസി, മുജീബ് ദേവശ്ശേരി, നാണികുട്ടി കൂമഞ്ചേരി, മഠത്തിൽ കബീർ, എരഞ്ഞിക്കൽ ബാബു, സെക്കീർ പെരിങ്ങാതോടി, റിയാസ് ചന്തക്കുന്ന് എന്നിവർ സംസാരിച്ചു. Nilambur photo-2-kit കല്ലിങ്ങൽ സൈദലവി ഫൗണ്ടേഷനും കല്യണപുര തട്ടുകടയും ചേർന്നുള്ള ഭക്ഷണക്കിറ്റ് വിതരണം ആര‍്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.