പദ്ധതി വിഹിതം: പെരിന്തൽമണ്ണ ബ്ലോക്ക് ചെലവിട്ടത് 7.55 കോടി ജില്ലയിൽ ഒന്നാം സ്ഥാനം പട്ടികജാതി വിഹിതം പൂർണമായി വിനിയോഗിച്ചു പെരിന്തൽമണ്ണ: 2021-22 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതമായി 7.55 കോടി രൂപ (97.17 ശതമാനം) ചെലവിട്ട് പെരിന്തൽമണ്ണ നഗരസഭ. 152 ബ്ലോക്കുകളുള്ള സംസ്ഥാനത്ത് ആറാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവുമാണിത്. ആദ്യമായി പട്ടികജാതി വിഹിതം പൂർണമായും പട്ടികവർഗ വിഹിതം 97.17 ശതമാനവും ചെലവിട്ടു. ധനകാര്യ കമീഷൻ ഗ്രാൻറിനത്തിൽ 79.43 ലക്ഷമാണ് ചെലവിട്ടത്. ഭവന പദ്ധതിയിൽ 127 ഗുണഭോക്താക്കളുമായി കരാർ വെക്കുകയും ആദ്യ ഗഡു കൈമാറുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വിഹിതം ജനറലിൽ 42 പേർക്കും എസ്.സി വിഭാഗത്തിൽ 30 പേർക്കും ജില്ല പഞ്ചായത്ത് വിഹിതം 14 പേർക്കും നൽകി. തൊഴിലുറപ്പിൽ ആക്ഷൻ പ്ലാൻ പ്രകാരം തൊഴിൽദിനങ്ങളുടെ ടാർഗറ്റ് 39,606 ആയിരുന്നെങ്കിലും 101.36 ശതമാനം വരെ ചെലവിട്ടു. 1,498 പേർക്ക് നൂറുദിന തൊഴിൽ ആനുകൂല്യം നൽകാനായി. പി.എം.കെ.എസ്.വൈ നീർത്തട വികസ പദ്ധതിയിൽ പ്രധാനപ്പെട്ട അഞ്ച് നീർത്തട കേന്ദ്രങ്ങളിലെ എൻട്രി പോയന്‍റ് പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 14 കോടി രൂപ ചെലവിട്ട് പെരിന്തൽമണ്ണ, മങ്കട ബ്ലോക്ക് പരിധിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ പൊതുജന ബോധവത്കരണത്തിനും തുടക്കമിട്ടു. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു ആലിപ്പറമ്പ്: യു.ഡി.എഫ് ഭരിക്കുന്ന ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ സി.ടി. നൗഷാദലി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. മുസ്ലിം ലീഗിലെ ധാരണയെത്തുടർന്നാണ് രാജി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തിൽ പ്രസിഡന്‍റ് പദത്തിലേക്ക് ഒന്നിലേറെ പേരുകൾ ഉയർന്നുവന്ന ഘട്ടത്തിൽ പാർട്ടി ആദ്യഘട്ടത്തിൽ സി.ടി. നൗഷാദലിക്ക് അവസരം നൽകുകയായിരുന്നു. പുതിയ പ്രസിഡന്‍റിനെ ഉടൻ തെരഞ്ഞെടുക്കും. ................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.