ശുചീകരണമില്ല: പാലൂർ കനാലിൽ മാലിന്യം കെട്ടി നിൽക്കുന്നു.

ശുചീകരണമില്ല; പാലൂർ കനാലിൽ മാലിന്യം കെട്ടിനിൽക്കുന്നു പുലാമന്തോൾ: ശുചീകരണം നിലച്ചതോടെ പാലൂർ കനാലിൽ മാലിന്യം കെട്ടിനിൽക്കുന്നു. പാലൂർ, ചെമ്മലശ്ശേരി ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചെറുകിട ജലസേചന പദ്ധതി കനാലിലാണ് വെള്ളം ഒഴുകിപ്പോവാനാവാത്ത വിധം മാലിന്യം കെട്ടിനിൽക്കുന്നത്. പാലൂർ കിഴക്കേക്കര -വടക്കേക്കര ഭാഗങ്ങളിൽ മിക്ക സ്ഥലങ്ങളിലും മാലിന്യം കെട്ടിനിൽക്കുന്ന അവസ്ഥയിലാണ്. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുക എന്നതിലുപരി നിരവധി പേരുടെ നിത്യജീവിതം തന്നെ ഈ കനാലിനെ ആശ്രയിച്ചാണുള്ളത്. വേനൽക്കാലങ്ങളിലും മറ്റും പരിസരവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനും ആശ്രയിക്കുന്നതും ഈ കനാലിനെയാണ്. വേനൽ കടുത്തതോടെ മറ്റു മാർഗമില്ലാതെ കെട്ടിനിൽക്കുന്ന മാലിന്യത്തിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് ഇവർ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്നത്. വർഷംതോറും നടത്തിവരാറുള്ള കനാൽ ശുചീകരണത്തിന്​ ഇനിയും തുടക്കമായിട്ടില്ല. കനാലിൽ കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം കൊണ്ടുവന്നു തള്ളുന്നതായും പരാതിയുണ്ട്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ എലി, പെരുച്ചാഴി പോലുള്ള ജീവികൾ ചത്തുകിടക്കുന്നതായും പറയപ്പെടുന്നു. MCPML: Shucheekaranamilla. ചെറുകിട ജലസേചന പദ്ധതി കനാലിൽ പാലൂർ കിഴക്കേക്കര ഭാഗത്ത് മാലിന്യം കെട്ടിനിൽക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.