കാരുണ്യത്തിന്റെ സന്ദേശവുമായി വിദ്യാർഥികളുടെ വിടവാങ്ങൽ ചടങ്ങ്

പെരിന്തൽമണ്ണ: കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പാഠങ്ങൾ പകർന്ന് പത്ത്, പന്ത്രണ്ട് ക്ലാസിലെ വിദ്യാർഥികളുടെ യാത്രയയപ്പ്. പെരിന്തൽമണ്ണ ഇസ്​ലാമിക് സർവിസ് സൊസൈറ്റി (ഐ.എസ്.എസ്) സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ആഘോഷങ്ങൾക്കായി മാറ്റിവെച്ച പണം പാവപ്പെട്ട രോഗികൾക്ക് മരുന്ന്​ വാങ്ങാൻ വിനിയോഗിക്കാൻ തീരുമാനിച്ചത്​. യാത്രയയപ്പ് ദിവസം രാവിലെ കുട്ടികളിൽനിന്ന് പിരിച്ചെടുത്ത 20,000 രൂപ സ്കൂൾ സ്‌റ്റുഡന്റ്സ് ചാരിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഐ.എസ്.എസ് സെക്രട്ടറി കല്ലിങ്ങൽ മുഹമ്മദലി സ്കൂൾ പാർലമെന്റ് പ്രതിനിധികളായ വിദ്യാർഥികളിൽനിന്ന് ഏറ്റുവാങ്ങി. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി.എം മുഹമ്മദ് മുസ്തഫ, കെ.എം.ടി. മുഹമ്മദലി, അഡ്വ. മുഹമ്മദലി, കിഴിശ്ശേരി മാനു, സി.എച്ച്. അഷ്റഫ്, പ്രിൻസിപ്പൽ നൗഫൽ പുത്തൻ പീടിയക്കൽ, വൈസ് പ്രിൻസിപ്പൽ സാദിഖ്, കെ.വി. ദീപ, കോഓഡിനേറ്റർ അബ്ദുറഹ്​മാൻ എന്നിവർ സംബന്ധിച്ചു. Mc pmna 2 tathra ayapp thuka kaimarunnu പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ വിദ്യാർഥികൾ യാത്രയയപ്പ് ചടങ്ങിന്റെ ഭാഗമായി സ്വരൂപിച്ച തുക കല്ലിങ്ങൽ മുഹമ്മദലിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.