'സന്തോഷാരവ'ത്തിന്​ നിലമ്പൂരിൽ സ്വീകരണം

'സന്തോഷാരവ'ത്തിന്​ നിലമ്പൂരിൽ സ്വീകരണം നിലമ്പൂർ: ജില്ലയില്‍ ഏപ്രില്‍ 16 മുതല്‍ മേയ് രണ്ടുവരെ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രചാരണാർഥം നടത്തുന്ന ജില്ലതല വിളംബര ജാഥക്ക് നിലമ്പൂരില്‍ സ്വീകരണം നല്‍കി. 'സന്തോഷാരവം' പേരില്‍ നടക്കുന്ന വിളംബര ജാഥയുടെ സ്വീകരണ പരിപാടിയില്‍ പഴയകാല ഫുട്‌ബാള്‍ താരങ്ങളെയും ആദരിച്ചു. ചന്തക്കുന്ന് ബസ് സ്റ്റാൻഡ്​ പരിസരത്ത് നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. പി. അഷ്‌റഫ് അധ‍്യക്ഷത വഹിച്ചു. ഫുട്‌ബാള്‍ താരം ആസിഫ് സഹീര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ അരുമ ജയകൃഷ്ണന്‍, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരായ പി.എം. ബഷീര്‍, കെ. റഹീം, സ്‌കറിയ കിനാതോപ്പില്‍, ഒ. കമാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആസിഫ് സഹീര്‍, എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് സുല്‍ഫിക്കറലി, അന്‍വര്‍, അബ്ദുള്‍ റഷീദ്, പി.വി. ഹംസ തുടങ്ങിയ പഴയകാല ഫുട്‌ബാള്‍ താരങ്ങളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഷൗട്ടൗട്ട് മത്സങ്ങളും നടത്തി. ചടങ്ങിന് മുന്നോടിയായി നിലമ്പൂര്‍ യുണൈറ്റഡ് ഫുട്‌ബാള്‍ അക്കാദമിയിലെ കുട്ടികളുടെ നേതൃത്വത്തില്‍ വിളംബര റാലിയും നടന്നു. Nilambur photo-4 footbal സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രചരണാർഥമുള്ള ജില്ലതല വിളംബര ജാഥക്ക് നിലമ്പൂരില്‍ നൽകിയ സ്വീകരണം നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.