പരീക്ഷ പേ ചര്‍ച്ച നിലമ്പൂർ: പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ഥികളോട് നടത്തിയ പരീക്ഷ പേ ചര്‍ച്ചയുടെ തത്സമയ സംപ്രേഷണം നിലമ്പൂര്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനില്‍ നടന്നു. സ്കില്‍ കോഴ്സില്‍ പരീക്ഷക്ക് തയാറെടുക്കുന്ന 100ഓളം വിദ്യാര്‍ഥികളാണ് ചര്‍ച്ചയില്‍ പങ്കാളികളായത്. പരീക്ഷയെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ നേരിടുന്ന വിവിധ മാനസികവും പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്തത്. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി. ജെ.എസ്.എസ്സില്‍ നടന്ന പരിപാടിക്ക് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, പ്രോഗ്രാം ഓഫിസര്‍ സി. ദീപ, പി. ശ്രീരാഗ്, മുജീബ് റഹ്മാന്‍, ഷക്കീല്‍ എന്നിവര്‍ നേതൃത്വം നൽകി. Nilambur photo-3- Pariksha pe-പ്രധാനമന്ത്രി രാജ്യത്തെ വിദ്യാര്‍ഥികളോട് നടത്തിയ പരീക്ഷ പേ ചര്‍ച്ചയുടെ തത്സമയ സംപ്രേഷണത്തിൽ പങ്കെടുക്കുന്ന വിദ‍്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.