കൃഷിഭവനിലേക്ക് മാർച്ച്

മമ്പാട്: സംസ്ഥാന ബജറ്റിൽ കർഷക അവഗണനക്കെതിരെ മമ്പാട് പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം മമ്പാട് കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. റബറിന് 200 രൂപ താങ്ങുവില നിശ്ചയിക്കുക, നാളികേര തറവില 45 രൂപയാക്കുക, വന്യജീവികളിൽനിന്ന് കർഷകരെയും വിളകളെയും സംരക്ഷിക്കുക, കൃഷിഭവൻ സംഭരണ കേന്ദ്രങ്ങൾ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വണ്ടൂർ മണ്ഡലം മുസ്​ലിം ലീഗ് വൈസ് പ്രസിഡന്‍റ്​ പന്തലിങ്ങൽ മുഹമ്മദ്‌ അലി ഉത്ഘാടനം ചെയ്തു. കുപ്പനത്ത് അബൂബക്കർ അധ്യക്ഷത വഹിച്ചു. യു. സിദ്ദീഖ് അലി, നിസാം കാഞ്ഞിരാല, പി.കെ. അലിയാർ, ജലീൽ നീർമുണ്ട, റഷീദ് പുല്ലോട്, ലത്തീഫ് മൂർഖൻ, കെ.എം.എ. മുബാറക്, പി.പി. അബ്ദുല്ല, കെ. ഷംസുദ്ദീൻ, മുജീബ്, മുസ്തഫ, സി. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. Nilambur photo-1 March-സ്വതന്ത്ര കർഷക സംഘം മമ്പാട് കൃഷിഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.