കെ.എസ്​.ആർ.ടി.സിയിലും വിദ്യാർഥികൾക്ക്​ കൺസഷൻ നൽകണം

കെ.എസ്​.ആർ.ടി.സിയിലും വിദ്യാർഥികൾക്ക്​ കൺസെഷൻ നൽകണം നിലമ്പൂർ: സ്വകാര‍്യ ബസുകളിൽ വിദ‍്യാർഥികൾക്ക് നൽകുന്ന കൺസെഷൻ രീതി കെ.എസ്.ആർ.ടി.സിയിലും നൽകണമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി യോഗം ആവശ‍്യപ്പെട്ടു. ഈ ആവശ‍്യം നേടിയെടുക്കാൻ സംഘടന ഹൈകോടതിയെ സമീപിക്കും. ഡീസലിന്‍റെ നികുതിയിൽ കുറവ് വരുത്തണമെന്നും കോവിഡ് കാലത്തെ നികുതി ഒഴിവാക്കി തരണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് പി.കെ. മൂസ ഉദ്​ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് മുസ്തഫ കളത്തുംപടിക്കൽ അധ‍്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.സി. കുഞ്ഞിപ്പ മെംബർഷിപ് വിതരണം ഉദ്​ഘാടനം ചെയ്തു. എം. ദിനേഷ്​കുമാർ, വാക്കിയത്ത് കോയ, കെ.പി. ഹംസ, അബ്ദുൽ ഖാദർ, ഷൗക്കത്തലി ഉള്ളാട്ട് പറമ്പൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മുസ്തഫ കളത്തുംപടിക്കൽ (പ്രസി), ഷൗക്കത്തലി ഉള്ളാട്ട്പറമ്പൻ (ജന. സെക്ര), ഹിഷാം അരഞ്ഞിക്കൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.