പരിപാടികൾ ഇന്ന്​

മലപ്പുറം സിവിൽ സ്റ്റേഷൻ: സിൽവർ ലൈൻ വിഷയത്തിൽ യൂത്ത്​ ലീഗ്​ കലക്ടറേറ്റ്​ മാർച്ച്​ -രാവിലെ 10.00 മേൽമുറി എം.എം.ഇ.ടി സ്കൂൾ: മുനിസിപ്പൽ മുസ്​ലിം ലീഗ്​ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾക്കായുള്ള പ്രാർഥന സദസ്സും പി.പി. കുഞ്ഞാൻ സ്മരണിക പ്രകാശനവും -വൈകു. 4.30 വെള്ളിയാഴ്ചകളിലെ പൊതുപരീക്ഷകൾ മാറ്റി നിശ്ചയിക്കണം -വിസ്ഡം യൂത്ത് മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ വെള്ളിയാഴ്ചകളിൽ നടത്തുന്നത് വിശ്വാസികളായ അധ്യാപകർക്കും വിദ്യാർഥികൾക്കും ജുമുഅ നമസ്കാരത്തിന്​ പ്രയാസം ഉണ്ടാക്കുന്നതിനാൽ മാറ്റി നിശ്ചയിക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പരീക്ഷ നടപടിക്രമങ്ങൾ അവസാനിക്കുമ്പോഴേക്ക് ഇൻവിജിലേറ്റർമാർക്കും ഡെപ്യൂട്ടി ചീഫുമാർക്കും വിദ്യാർഥികൾക്കും ജുമുഅ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി​. സംസ്ഥാന പ്രസിഡന്‍റ്​ കെ.സി. ഹാരിസ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി, മുജീബ് ഒട്ടുമ്മൽ, ഒ. മുഹമ്മദ് അൻവർ, ടി.കെ. നിഷാദ് സലഫി, അബ്ദുല്ല ഫാസിൽ, ഡോ. പി.പി. നസീഫ്, ജംഷീർ സ്വലാഹി, പി.യു. സുഹൈൽ, യു. മുഹമ്മദ് മദനി, ഹസൻ അൻസാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.