രുചി ​വൈവിധ്യങ്ങളുമായി ഭക്ഷണ മേള

വണ്ടൂർ: യതീംഖാന സ്കൂൾ സംഘടിപ്പിച്ച ഭക്ഷ്യമേള രുചി വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. നാടൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം പോഷണത്തിന്‍റെ പ്രധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുമായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവന്ന വ്യത്യസ്​ത പലഹാരങ്ങൾ അധ്യാപകരും രക്ഷിതാക്കളും വിതരണം ചെയ്തു. മധുര പലഹാരങ്ങൾ, ഇളനീർ ജ്യൂസ്, പേരയ്ക്ക ഷെയ്ക്ക്, സ്ട്രോബറി ഡ്രിങ്ക്, മിന്റ് ലൈം, പാലക്കാടൻ പായസം തുടങ്ങിയവ മേളയുടെ മാറ്റ്​ കൂട്ടി. പ്രധാനധ്യാപകൻ കെ. അബ്ദുസ്സമദ്, സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദ് ഷെരീഫ്, അധ്യാപകരായ ടി.പി. ഇജാസ്, കെ. സഫിയ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം - MN wdr food Caption: വണ്ടൂർ യതീംഖാന സ്കൂൾ സംഘടിപ്പിച്ച ഭക്ഷ്യമേള

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.