'ഞങ്ങളും കൃഷിയിലേക്ക്' ഉദ്​ഘാടനം

കാളികാവ്: കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം അടക്കാകുണ്ട് ജി.എൽ.പി സ്കൂളിൽ നടന്നു. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഗോപി താളിക്കുഴി ഉദ്​ഘാടനം നിർവഹിച്ചു. വാർഡ് മെംബർ ജോഷി റാത്തപ്പള്ളി അധ്യക്ഷത വഹിച്ചു. കാളികാവ് കൃഷി ഓഫിസർ ലനിഷ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ്​ വി. ഹനീഫ ഫൈസി, കൃഷി ഓഫിസർ രാജഗോപാലൻ, നിഖിത ടീച്ചർ എന്നിവർ സംസാരിച്ചു. ഇന്ദിര ടീച്ചർ സ്വാഗതവും ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു. photo 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി അടക്കാകുണ്ട് ജി.എൽ.പി സ്കൂളിൽ കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഗോപി താളിക്കുഴി ഉദ്​ഘാടനം ചെയ്യുന്നു kkv krishi .jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.